ഞാനും എന്‍റെ അനന്തിരവളും അവളുടെ ഭര്‍ത്താവും ആങ്ങളയും കൂടി കഴിഞ്ഞ ൧൯ തീയതി അലൈന്‍ കാണാന്‍ പോയി. യാത്ര നീണ്ടതായിരുന്നു പക്ഷെ നല്ലതായിരുന്നു. രാവിലെ ബുര്‍ജ് ദുബായ്, ബുര്‍ജ് അലഅറബ്, അത്ലാന്റ്റിസ് എന്നിവ കണ്ടിട്ടാണ് ഞങള്‍ അലൈന്‍ യാത്ര തുടങ്ങിയത്. അലൈനില്‍ ചെന്നപ്പോള്‍ ഉച്ചയൂണിനു നേരമായിരുന്നു. അല്ലദിന്‍ എന്ന ഭക്ഷണശാലയില്‍ നിന്നും ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ജബല്‍ ഹഫീത്ത് എന്ന UAE ലെ ഏറ്റവും ഉയരം കൂടിയ മലയില്‍ പോയി. അവിടെനിന്നും ഞങ്ങള്‍ ഫണ്‍് സിറ്റി എന്ന സ്ഥലത്തു ചെറിയ തീവണ്ടി യാത്ര, ഡിജിറ്റല്‍ മീഡിയ തീയെറ്റ്ര്‍ പിന്നെ അവിടെ കുറച്ചു കറങ്ങി നടന്നതിനു ശേഷം ഷാര്ജയിലേക്ക് തിരിച്ചു വന്നു. പോയതിന്ടെ ചിത്രങ്ങള്‍ അത് കിട്ടിയതിനു ശേഷം പിന്നാലെ ഇടാം.
Comments